Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crime Rate

കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ വ​ൻ വ​ർ​ധ​ന; ഇ​ന്ത്യ​ക്കാ​ർ​ക്ക് വി​സ ര​ഹി​ത പ്ര​വേ​ശ​നം അ​വ​സാ​നി​പ്പി​ച്ച് ഇ​റാ​ൻ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​ർ​ക്ക് വി​സ ര​ഹി​ത പ്ര​വേ​ശ​നം അ​വ​സാ​നി​പ്പി​ച്ച് ഇ​റാ​ൻ. കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ​ക്കാ​ർ​ക്കു​ള്ള വി​സ ഇ​ള​വ് അ​വ​സാ​നി​പ്പി​ച്ച​താ​യി ഇ​റാ​ൻ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

മ​നു​ഷ്യ​ക്ക​ട​ത്ത്, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​വം​ബ​ർ 22 മു​ത​ൽ ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​ർ​ക്ക് ഇ​റാ​ൻ വി​സ ര​ഹി​ത പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​താ​യി വ്യ​ക്ത​മാ​ക്കി​യ​ത്.

ന​വം​ബ​ർ 22ന് ​ശേ​ഷം ഇ​റാ​നി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നും ഇ​റാ​നി​ലൂ​ടെ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്കു യാ​ത്ര ചെ​യ്യു​ന്ന​തി​നും സാ​ധാ​ര​ണ പാ​സ്‌​പോ​ർ​ട്ടു​ള്ള എ​ല്ലാ ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​രും മു​ൻ​കൂ​ട്ടി വി​സ എ​ടു​ക്കേ​ണ്ടി​വ​രും.

2024 ഫെ​ബ്രു​വ​രി 4 മു​ത​ലാ​ണ് വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി ഇ​ന്ത്യ​ക്കാ​ർ​ക്ക് വി​സ​യി​ല്ലാ​തെ ഇ​റാ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യി​രു​ന്ന​ത്. പ​ര​മാ​വ​ധി 15 ദി​വ​സം വ​രെ വി​സ​യി​ല്ലാ​തെ താ​മ​സി​ക്കാ​നാ​യി​രു​ന്നു ഇ​റാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്.

Latest News

Corehub Up